Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Huge Reshuffle

കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി; ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി​നി​യ​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി​നി​യ​മി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി. മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി, അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി പ​ദ​വി​ക​ളി​സു​ള്ള​വ​രെ​യാ​ണ് മാ​റ്റി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. വാ​ർ​ത്താ വി​നി​മ​യ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി​യാ​യി ച​ഞ്ച​ൽ കു​മാ​റി​നെ നി​യ​മി​ച്ചു. 1992 ബാ​ച്ച് ബീ​ഹാ​ർ കേ​ഡ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ദ്ദേ​ഹം നി​ല​വി​ൽ വ​ട​ക്കു കി​ഴ​ക്ക​ൻ മേ​ഖ​ല വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ൽ സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​വി​നി​മ​യ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് മി​നി​സ്ട്രി ഓ​ഫ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫ് നോ​ർ​ത്ത് ഈ​സ്റ്റേ​ൺ റീ​ജ​ണി​ലേ​ക്ക് സെ​ക്ര​ട്ട​റി​യാ​യി സ​ഞ്ജ​യ് ജാ​ജു​വി​നെ മാ​റ്റി നി​യ​മി​ച്ചു. ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സി​ൽ സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി​യാ​യി സ​ഞ്ജ​യ് ലോ​ഹി​യ നി​യ​മി​ക്ക​പ്പെ​ട്ടു. മേ​യ് 31ന് ​നി​ല​വി​ലെ സെ​ക്ര​ട്ട​റി നാ​ഗ​രാ​ജു മ​ദ്ദി​രാ​ള വി​ര​മി​ക്കു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹം വ​കു​പ്പി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കും.

ന്യൂ​ന​പ​ക്ഷ കാ​ര്യ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി​യാ​യി ശ്രീ​വ​ത്സ കൃ​ഷ്ണ, ടൂ​റി​സം മ​ന്ത്രാ​ല​യം ടൂ​റി​സം സെ​ക്ര​ട്ട​റി​യാ​യി ഭു​വ്നേ​ഷ് കു​മാ​ർ, ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് റൂ​റ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് (ഗ്രാ​മ​വി​ക​സ​നം) സെ​ക്ര​ട്ട​റി​യാ​യി രോ​ഹി​ത് ക​ൻ​സ​ൽ, ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ലാ​ൻ​ഡ് റി​സോ​ഴ്‌​സ​സ് (ഭൂ​വി​ഭ​വം) സെ​ക്ര​ട്ട​റി​യാ​യി ന​രേ​ന്ദ്ര ഭൂ​ഷ​ൺ, ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് കെ​മി​ക്ക​ൽ​സ് ആ​ൻ​ഡ് പെ​ട്രോ​കെ​മി​ക്ക​ൽ​സ് സെ​ക്ര​ട്ട​റി​യാ​യി തേ​ജ്‌​വീ​ർ സിം​ഗ് എ​ന്നി​വ​രെ നി​യ​മി​ച്ചു.

ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് റി​ഫോം​സ് ആ​ൻ​ഡ് പ​ബ്ലി​ക് ഗ്രീ​വ​ൻ​സ​സ് സെ​ക്ര​ട്ട​റി​യാ​യി നി​വേ​ദി​ത ശു​ക്ല വ​ർ​മ നി​യ​മി​ത​യാ​യി. ഇ​തി​ന് പു​റ​മെ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് പെ​ൻ​ഷ​ൻ ആ​ൻ​ഡ് പെ​ൻ​ഷ​ണേ​ഴ്സ് വെ​ൽ​ഫെ​യ​റി​ന്‍റ് അ​ധി​ക ചു​മ​ത​ല​യും ഇ​വ​ർ വ​ഹി​ക്കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ (PMO) ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ശ്രീ​ധ​ർ ചി​രു​വോ​ലു​വി​നെ അ​വി​ടെ​ത​ന്നെ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി ഉ​യ​ർ​ത്തി.

ഭ​ര​ത് ഹ​ർ​ബ​ൻ​സ്‌​ലാ​ൽ ഖേ​ര, അ​ഭി​ഷേ​ക് സിം​ഗ്, വീ​ർ വി​ക്രം യാ​ദ​വ്, ഫാ​യി​സ് അ​ഹ​മ്മ​ദ് കി​ദ്വാ​യ്, ച​ന്ദ്ര​ശേ​ഖ​ർ കു​മാ​ർ, വി​ശാ​ൽ ഗ​ഗ​ൻ എ​ന്നി​വ​രെ​യും മാ​റ്റി നി​യ​മി​ച്ചു. കാ​ർ​ഷി​ക ഗ​വേ​ഷ​ണ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ റി​സ​ർ​ച്ചി​ൽ (ICAR) സെ​ക്ര​ട്ട​റി​യാ​യും ജ്ഞാ​നേ​ന്ദ്ര ഡി. ​ത്രി​പാ​ഠി ചു​മ​ത​ല​യേ​ൽ​ക്കും.

Latest News

Corehub Up